
മഡ്ഗാവ്-കോഴിക്കോട് വന്ദേഭാരത് പരിഗണനയിൽ-പി.ടി. ഉഷ എംപി
- വിഷയത്തിൽ അനുഭാവപൂർണമായ നിലപാട് മന്ത്രി സ്വീകരിച്ചിട്ടുണ്ടെന്ന് എംപി
ന്യൂഡൽഹി: മഡ്ഗാവ്- കോഴിക്കോട് വന്ദേ ഭാരത് ട്രെയിൻ സർവിസ് കേന്ദ്രത്തിന്റെ സജീവ പരിഗണനയിലുള്ള വിഷയമെന്ന് പി.ടി. ഉഷ എംപി വാർത്താകുറിപ്പിൽ അറിയിച്ചു.
മഡ്ഗാവിൽനിന്ന് തുടങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാനുള്ള ഗോവ മലയാളി സമൂഹത്തിന്റെ അഭ്യർഥയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് താൻ ഈ ആവശ്യം ഉന്നയിച്ചത് എന്നും എംപി കൂട്ടിചേർത്തു. ഈ വിഷയത്തിൽ അനുഭാവപൂർണമായ നിലപാട് മന്ത്രി സ്വീകരിച്ചിട്ടുണ്ടെന്നും എംപി വ്യക്തമാക്കി.
CATEGORIES News