മതിൽ ഇടിഞ്ഞു വീണ് ഏഴ് വയസുകാരി മരിച്ചു

മതിൽ ഇടിഞ്ഞു വീണ് ഏഴ് വയസുകാരി മരിച്ചു

  • പറമ്പിൽ കളിക്കുന്നതിനിടെ അതിർത്തി തിരിച്ച മതിലിലെ കട്ടകൾ ഇടിഞ്ഞു വീഴുകയായിരുന്നു

തൃശൂർ: വെങ്കിടങ്ങിൽ മതിൽ ഇടിഞ്ഞു വീണ് ഏഴ് വയസുകാരി മരിച്ചു.യൂത്ത് കോൺഗ്രസ് മണലൂർ നിയോജക മണ്ഡലം പ്രസിഡൻറ്
മാമ്പുറം തൊട്ടിപറമ്പിൽ വീട്ടിൽ മഹേഷ് കാർത്തികേയൻ്റെയും,ലക്ഷ്മിയുടെയും മകൾ ദേവിഭദ്രയാണ് മരിച്ചത്. 11.30 ഓടെയായിരുന്നു സംഭവം.മഹേഷിൻ്റെ തറവാട്ട് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആഘോഷത്തിനിടെ സമീപത്തെ
പറമ്പിൽ കളിക്കുന്നതിനിടെ അതിർത്തി തിരിച്ച മതിലിലെ കട്ടകൾ
ഇടിഞ്ഞു വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ആദ്യം മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് അമല ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )