മത്സ്യവിതരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

മത്സ്യവിതരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

  • ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.

മൂടാടി:മൂടാടി ഗ്രാമപഞ്ചായത്തിൽ നന്തിയിൽ മത്സ്യവിതരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽ ഉപജീവിന ഉപാധിനിർമ്മിച്ച നൽകുന്ന പദ്ധതിയിൽ 5 ലക്ഷം രൂപ ചെലവിലാണ് നിർമാണം നടത്തിയത്.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.

കുടുംബശ്രീ സി.ഡി.എസിനാണ് നിർവഹണചുമതല. വൈസ് പ്രസിഡൻ്റ് ഷിജപട്ടേരി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ എം.പി. അഖില ടി.കെ, ഭാസ്കരൻ, മെമ്പർമാരായ വി.കെ. രവീന്ദ്രൻ, രജുല ടി.എം. ടി.ഗിരീഷ്കുമാർ, ഷഹീർ വി.എ. കെ എന്നിവർ സംസാരിച്ചു. സി.ഡി. എസ് ചെയർപേഴ്സൺ ശ്രീലത സ്വാഗതവും എ.എസ്. സുധീഷ് നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )