മധുമാസ്റ്റർ നാടക അവാർഡ് സമ്മാനിച്ചു

മധുമാസ്റ്റർ നാടക അവാർഡ് സമ്മാനിച്ചു

  • യുവതലമുറയിലെ പ്രമുഖ നാടക നടി മാളു.ആർ.ദാസിനാണ് പുരസ്കാരം സമർപ്പിച്ചത്

ൾചറൽ ഫോറം സംഘടിപ്പിച്ച ചടങ്ങിൽ പ്രശസ്ത ചിന്തകനും, എഴുത്തുകാരനുമായ പ്രൊഫ: കെ.എസ്.ഭഗവാൻ കാഷ് അവാർഡും പുരസ്കാരവും, പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് സമർപ്പണം നിർവ്വഹിച്ചു. ചടങ്ങിൽ കൾച്ചറൽ ഫോറം മാസികയുടെ പ്രകാശനം ഡോ: ഖദീജ മുംതാസിന് മാസിക നൽകി ഡോ: പി.കെ.പോക്കർ നിർവ്വഹിച്ചു.

പരിപാടിയിൽ ഡോ: കെ.എൻ. അജോയ്കുമാർ, ജനാധിപത്യ വേദി കൺവീനർ കെ.പി.ചന്ദ്രൻ ,എൻ.വി. ബിജു (നാടക്), 2023 ലെ അവാർഡ് ജേതാവ് കെ.വാസുദേവൻ എന്നിവർ സംസാരിച്ചു. പുരസ്കാര ജേതാവ് മാളു ആർ ദാസ് മറുപടി പ്രസംഗം നടത്തി.കൾച്ചറൽ ഫോറം സംസ്ഥാന ചെയർമാൻ വി.എ. ബാലകൃഷ്ണൻ അധ്യക്ഷനായി. കൾച്ചറൽ ഫോറം സംസ്ഥാന കൺവീനർ വേണുഗോപാലൻ കുനിയിൽ സ്വാഗതവും,
മണി നരണിപ്പുഴ നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് ബുഹോയും മുഹബ്ബത്തും അവതരിപ്പിച്ച പ്രതിരോധത്തിന്റ സംഗീതവും ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയേറ്റർ കേരളയുടെ ” നൂറ് ശതമാനം സിന്ദാബാദ്” നാടകവും അവതരിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )