
മനുഷ്യാവകാശ പ്രവർത്തക പാക്കിസ്ഥാനിൽ അറസ്റ്റിൽ
- ഇമാൻ സൈനബ് മസാരിയും ഭർത്താവ് ഹാദി അലിയുമാണ് അറസ്റ്റിലായത്
ഇസ്ലാമാബാദ്:ഇമാൻ സൈനബ് മസാരിയും ഭർത്താവ് ഹാദി അലിയും അറസ്റ്റിലായി. ഇമാൻ സൈനബ് മസാരി പാക്കിസ്ഥാനിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയാണ്.
ഇംഗ്ലണ്ടും പാക്കിസ്ഥാനുമായി നടന്ന ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൻ്റെ വേദിക്കു പുറത്തു സ്ഥാപിച്ച ബാരിക്കേഡുകൾ എടുത്തുമാറ്റാൻ ശ്രമിച്ചതിനാണ് നിലവിൽ അറസ്റ്റ്.
ഇവർക്കുമേൽ ചുമത്തിയിരിക്കുന്നത് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി,സുരക്ഷാവീഴ്ചയ്ക്കു വഴിയൊരുക്കി തുടങ്ങിയ കുറ്റങ്ങളാണ്. ഇമാൻ സൈനബ പാക്കിസ്ഥാനിലെ മുൻ മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിറിൻ മസാരി സൈനബിന്റെ മകളാണ് . അതേസമയം കേസ് കെട്ടിച്ചമച്ചതാണ് എന്ന് അവർ പ്രതികരിച്ചു.
CATEGORIES News