മനുഷ്യ-വന്യജീവി സംഘർഷം; ജില്ലാതല എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ ആരംഭിച്ചു

മനുഷ്യ-വന്യജീവി സംഘർഷം; ജില്ലാതല എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ ആരംഭിച്ചു

  • വനം വകുപ്പ് ആസ്ഥാനത്ത് സ്റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻററും പ്രവർത്തനമാരംഭിച്ചു

തിരുവനന്തപുരം: കേരളത്തിൽ മനുഷ്യ-വന്യജീവി സംഘർഷം കൂടിവരുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ മനുഷ്യ-വന്യജീവി സംഘർഷൾ കുറയ്ക്കാൻ പ്രവർത്തനങ്ങൾ ഫലപ്രദമാക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കുകയാണ്. സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളുടെ ഫലപ്രദമായ ഏകോപനത്തിനായി എല്ലാ വനം ഡിവിഷനുകളിലും ഡിവിഷണൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻററുകളും വനം വകുപ്പ് ആസ്ഥാനത്ത് സ്റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻററും പ്രവർത്തനമാരംഭിച്ചു.

കൺട്രോൾ റൂം : തിരുവനന്തപുരം – ടോൾ ഫ്രീ നമ്പർ: 1800 425 473, സംസ്ഥാന തല എമർജൻസി ഓപ്പറേഷൻ സെൻറർ: 9188407510 / 9188407511.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )