
മന്ത്രിയായി തുടരും-സുരേഷ് ഗോപി
- ഇന്നലെ സത്യപ്രതിഞ്ജ ചെയ്ത മന്ത്രി സ്ഥാനത്ത് തുടരുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. മാധ്യമവാർത്തകൾ ശരിയല്ല. മോദി ഗവൺമെൻ്റിൻ്റെ ഭാഗമാവുന്നതിൽ അഭിമാനം-അദ്ദേഹം പറഞ്ഞു
ഇന്നലെ രാത്രി കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത സുരേഷ് ഗോപി അതൃപ്തനെന്നും സ്ഥാനം ഒഴിയുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. തനിക്ക് സിനിമാഭിനയം ഒഴിവാക്കാനാവില്ലെന്നും അതിനാൽ മന്ത്രി സ്ഥാനത്ത് തുടരാനാവില്ലെന്നും ഇന്നലെ രാത്രി അദ്ദേഹം ചില മാധ്യമങ്ങളോട് പ്രതികരിയ്ക്കുകയുണ്ടായി. അതോടെ കാബിനറ്റ് പദവി കിട്ടാത്തതിനാൽ സുരേഷ് ഗോപി പ്രതിഷേധത്തിലാണോ എന്ന സംശയമുയർന്നു. അതെല്ലാം ഇപ്പോൾ ദൂരീകരിക്കപ്പെടുകയാണ്.

സുരേഷ് ഗോപി വിട്ടു പോകരുതെന്നും മന്ത്രിയായി തുടരണമെന്നും സഹമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത ജോർജ്ജ് കുര്യൻ പറഞ്ഞിരുന്നു. കെ. സുരേന്ദ്രനും പ്രമുഖ സംസ്ഥാന നേതാക്കളും ഇന്ന് സുരേഷ് ഗോപിയുമായി ചർച്ച നടത്തുകയുണ്ടായി.