
മരം മുറിക്കുന്നതിന് കെട്ടിയ കയർ കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം
തിരുവല്ല: റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് ആണ് മരിച്ചത്. തിരുവല്ല മുത്തൂരിലാണ് അപകടമുണ്ടായത്. അപകടത്തിൽ സെയ്ദിന്റെ ഭാര്യയ്ക്കും മക്കൾക്കും പരിക്കേറ്റു.ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ മുത്തൂർ ഗവൺമെന്റ് സ്‌കൂളിന് മുൻവശത്തായിരുന്നു സംഭവം. സെയ്‌ദും ഭാര്യയും മക്കളും ഇരുചക്ര വാഹനത്തിൽ വരുമ്പോൾ മരം മുറിക്കുന്നതിനായി റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി അപകടമുണ്ടാകുകയായിരുന്നു.
CATEGORIES News