
മരളൂരിൽ ഭക്തജന സംഗമം നടന്നു
- ചടങ്ങ് എടമന ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: അരക്കോടി രൂപ ചെലവിൽ ശ്രീകോവിൽ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്ന മരളൂർ മഹാദേവ ക്ഷേത്രത്തിൽ ഭക്തജന സംഗമം നടത്തി. ചടങ്ങ് എടമന ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ അധ്യക്ഷത വഹിച്ചു.
ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായർ, കൺവീനർ കലേക്കാട്ട് രാജമണി, ഒ.ഗോപാലൻ നായർ, ചന്ദ്രഭാനു ചൈത്രം, ശിവദാസൻ പനച്ചിക്കുന്ന്, ഉണ്ണിനായർ വാകയാട്, നാരായണൻ നമ്പൂതിരി, ഗിരീഷ് പുതുക്കുടി, സിനിജയരാജ് തുടങ്ങിയവർ സംസാരിച്ചു. ചെമ്പോല സമർപ്പണത്തിൻ്റെ ആദ്യ ഫണ്ട് സമാഹരണം എടമന ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പുതിരി നിർവ്വഹിച്ചു.
CATEGORIES News