മലപ്പുറത്ത് നിന്നും ഇന്നലെ കാണാതായ കുട്ടികളെ കണ്ടെത്തി

മലപ്പുറത്ത് നിന്നും ഇന്നലെ കാണാതായ കുട്ടികളെ കണ്ടെത്തി

  • കുട്ടികളെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ നിന്നുമാണ് കണ്ടെത്തിയത്

കോഴിക്കോട്:മലപ്പുറത്ത് നിന്ന് കാണാതായ സഹോദരങ്ങളുടെ മക്കളെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ നിന്ന് കണ്ടെത്തി. ഇന്നലെ മലപ്പുറം എടവണ്ണ തൂവക്കാട് നിന്ന് വൈകീട്ട് കാണാതായ 10, 5 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെയാണ് കണ്ടെത്തിയത്.

കുട്ടികൾ കോഴിക്കോട് പൊറ്റമ്മലിൽ ബസ് ഇറങ്ങുന്ന സിസിടിവി ദൃശ്യം കിട്ടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹൈലൈറ്റ് മാളിൽ നിന്ന് കുട്ടികളെ കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് കുട്ടികൾ വീട്ടിൽനിന്ന് ഇറങ്ങിയത്.വീടിന്റെ അടുത്തുള്ള സ്ഥലത്ത് കളിക്കുകയാണെന്നാണ് രക്ഷിതാക്കൾ കരുതിയത്. എന്നാൽ, ഏറെ വൈകിയിട്ടും വരാതിരുന്നതോടെയാണ് അന്വേഷണം തുടങ്ങിയത്.

എടവണ്ണ പൊലീസിൽ പരാതി നൽകുകയും അടുത്തുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തു‌. കോഴിക്കോട് ഭാഗത്തേയ്ക്ക് ബസ് കയറിയതായി സൂചന കിട്ടിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊറ്റമ്മലിൽ ഇറങ്ങിയതും മാളിൽ പോയതും കണ്ടെത്തിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )