
മലപ്പുറത്ത് വനിതാ ഡോക്ടറെ പൂട്ടിയിട്ട് മർദിച്ച കേസിൽ നാല് സ്ത്രീകൾ അറസ്റ്റിൽ
- പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ ആണ് അറസ്റ്റ് ചെയ്തത്.
മലപ്പുറം : ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ സ്വകാര്യ പ്രാക്ടിസ് കേന്ദ്രത്തിൽ സംഘം ചേർന്ന് മർദിച്ച കേസിൽ നാല് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടോപ്പാടം സ്വദേശികളായ ടി ജുമൈല (36), എ കെ കദീജ (45), എ കെ ഷഹർബാൻ (33), ആനമങ്ങാട് സ്വദേശി ആസ്യ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ ആണ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിനി ജലീലിനെയാണ് (48) സ്വകാര്യ പരിശോധന കേന്ദ്രത്തിൽ അകത്തു നിന്ന് പൂട്ടി മർദിച്ചത്. പെരിന്തൽമണ്ണ ജില്ല ആശുപത്രിക്ക് സമീപം ഡോ. സിനി ജലീൽ പ്രാക്ടീസ് നടത്തുന്ന സ്വകാര്യ പരിശോധന കേന്ദ്രത്തിൽ വ്യാഴാഴ്‌ച വൈകിട്ട് 5.15നായിരുന്നു സംഭവം.
CATEGORIES News
