
മലബാർ റിവർ ഫെസ്റ്റിവൽ സമാപിച്ചു; മനു വേഗരാജ, മരീസ വേഗറാണി
- സമാപനസമ്മേളനം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോഴിക്കോടിന്റെ മലയോരമേഖലയ്ക്ക് ഒരുമാസക്കാലം ആഘോഷദിനങ്ങൾ പകർന്ന് മലബാർ റിവർ ഫെസ്റ്റിവൽ അവസാനിച്ചു. ഇലന്തുകടവിൽ ഇരുവഞ്ഞിപ്പുഴയോരത്തായിരുന്നു ഉജ്ജ്വല സമാപനം നടന്നത്. ന്യൂസീലൻഡ് കാരൻ മനു വിങ്ക് വാക്രനഗൽ വേഗരാജയായും ജർമൻ സ്വദേശിനി മരീസ കൗപ് വേഗറാണിയുമായും മാറി. മിക ച്ച ഇന്ത്യൻ പാഡ്ലറായി വനിതാ വിഭാഗത്തിൽ നൈന അധികാരിയും (ഉത്തരാഖണ്ഡ്), പുരുഷ വിഭാഗത്തിൽ അമിത് ഥാപ്പയും (ഉത്തരാഖണ്ഡ്) തിരഞ്ഞെടുക്കപ്പെട്ടു.

ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു സമാപനസമ്മേളനം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാര പദ്ധതികളെ നന്നായി പ്രയോജന പ്പെടുത്താൻ കേരളത്തിന് സാധിക്കണമെന്ന് മന്ത്രി പറഞ്ഞു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ്, മുക്കം മു നിസിപ്പാലിറ്റി ചെയർമാൻ പി.ടി. ബാബു, ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ് തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.