വിണ്ടു കീറി കോടഞ്ചേരി പാട ശേഖരം; വാഴകൃഷിയും വ്യാപകമായി നശിച്ചു

വിണ്ടു കീറി കോടഞ്ചേരി പാട ശേഖരം; വാഴകൃഷിയും വ്യാപകമായി നശിച്ചു

  • നശിച്ചു തുടങ്ങി പുഞ്ചക്കൃഷി
  • കുലകൾ കിട്ടുന്ന വിലയ്ക്ക് വെട്ടി വിൽക്കേണ്ട അവസ്ഥയിലാണ് കർഷകർ.

കോടഞ്ചേരി :വേനൽ മഴ ലഭിക്കാത്തതും തോടുകളിൽ ജലം വറ്റുകയും ചെയ്തതോടെ കോടഞ്ചേരി മേഖലയിൽ പുഞ്ച നെൽക്കൃഷി നാശത്തിന്റെ വക്കിൽ. ഞാറു പറിച്ചു നടുന്നതിന് മുമ്പായി വരൾച്ച ബാധിച്ചതോടെ പുഞ്ചക്കൃഷിയിറക്കിയ കർഷകർ കൃഷി ഉപേക്ഷിക്കാനും തുടങ്ങി. കോടഞ്ചേരി പൂളവള്ളി പാട ശേഖരത്തിൽ പുഞ്ചക്ക്യഷിപാടെ നശിച്ചു. പാടമൊരുക്കി കൃഷിയിറക്കിയ കർഷകർക്ക് വലിയ നഷ്ടമുണ്ടായി.

അതേ സമയം മുമ്പെങ്ങുമുണ്ടാകാത്ത തരത്തിൽ ചൂട് കൂടിയതോടെ നേന്ത്രവാഴകൾ നശിക്കുകയാണ്. നേന്ത്രക്കുലകൾ പ്രായമാകാത്തതിനാൽ മൊത്ത വ്യാപാരികൾ ചരക്കെടുക്കാതെ സ്ഥിതിയാണ്. കുലകൾ കിട്ടുന്ന വിലയ്ക്ക് വെട്ടി വിൽക്കേണ്ട അവസ്ഥയിലാണ് കർഷകർ. വിഷുവിനോടടുപ്പിച്ച് വിളവെടുക്കാൻ തയ്യാറാക്കിയ കുലകളാണ് ആഴ്ചകൾക്കു മുമ്പേ വാടിയൊടിഞ്ഞ് നശിച്ചത്. പാകമെത്താനായി പുതയിട്ടു നിർത്തുന്ന നേന്ത്രക്കുലകൾ കരിഞ്ഞുണങ്ങി നശിക്കുകയും ചെയ്യുന്നു. കൃഷി നാശത്തിന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )