
മലയാളം ചിത്രകലാപുരസ്‌കാരം ജഗദീഷ് പാലയാട്ടിന്
- പരമ്പരാഗത ചിത്രകലാരീതിയെ പ്രോത്സാഹിപ്പിക്കുന്നത് പരിഗണിച്ചാണ് പുരസ്‌കാരം
വടകര: മലയാളപുരസ്‌കാരസമിതിയുടെ ഒൻപതാമത്തെ മലയാള പുരസ്ക്കാരങ്ങളിൽ പാരമ്പര്യ ചിത്രകലാമേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള പുരസ്കാരം ചിത്രകാരൻ ജഗദീഷ് പാലയാട്ടിന് ലഭിച്ചു.
വടകര ഏറാമല സ്വദേശിയാണ് ജഗദീഷ് പാലയാട്ട്. പ്രകൃതിജന്യവസ്തുക്കളായ കല്ലുകളും ഇലകളും ചായില്യം, മനയോല തുടങ്ങിയ ധാതുക്കളും മരക്കറകളും ഉപയോഗിച്ച് ചിത്രങ്ങൾ വരച്ച് പരമ്പരാഗത ചിത്രകലാരീതിയെ പ്രോത്സാഹിപ്പിക്കുന്നത് പരിഗണിച്ചാണ് പു രസ്കാരത്തിന് അർഹനാക്കിയത്. സെപ്റ്റംബറിൽ പുരസ്കാരം വിതരണം ചെയ്യും.
CATEGORIES News