
മലയാളത്തിലും പഠിക്കാം എംബിബിഎസ്
- പ്രാദേശിക ഭാഷയിലുള്ള പഠനത്തിന് അനുമതി നൽകി മെഡിക്കൽ കമ്മിഷൻ
ന്യൂ ഡൽഹി :ഇനി മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലും എംബിബിഎസ് പഠിപ്പിക്കാം. ദേശീയ മെഡിക്കൽ കമ്മിഷനാണ് പുതിയ അധ്യയന വർഷം മുതൽ അനുമതി നൽകിയിരിക്കുന്നത്. അധ്യാപന അധ്യാപനം, പഠനം, മൂല്യനിർണയം എന്നിവ പ്രാദേശിക ഭാഷകളിലും ചെയ്യാമെന്നാണു നിർദേശം.

ഇംഗ്ലിഷിൽ മാത്രമേ എംബിബിഎസ് പഠനം നടത്താവൂ എന്നതായിരുന്നു ഇതുവരെ ഉണ്ടായിരുന്ന നയം. ഇംഗ്ലിഷിനു പുറമേ മലയാളം, ഹിന്ദി, അസമീസ്, ബംഗ്ല, ഗുജറാത്തി, കന്നഡ, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൾ ഇനി എംബിബിഎസ് പഠിക്കാനാകും. ഹിന്ദിയിലുള്ള കോഴ്‌സ് മധ്യപ്രദേശ്, യുപി സംസ്ഥാനങ്ങളിൽ കഴിഞ്ഞ വർഷം അവതരിപ്പിച്ചിരുന്നു. മധ്യപ്രദേശിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾക്ക് ബയോകെമിസ്ട്രി, ഫിസിയോളജി, അനാട്ടമി എന്നീ മൂന്ന് വിഷയങ്ങൾ ഹിന്ദിയിൽ പഠിപ്പിക്കാൻ തീരുമാനമായിരുന്നു.
CATEGORIES News