
മലയോര ഹൈവേ നിർമാണം: വൈദ്യുതത്തൂണുകൾ മാറ്റാത്തതിൽ പ്രതിഷേധം
- ഇത് കാരണം കച്ചവടക്കാരും നാട്ടുകാരും പ്രയാസം നേരിടുന്നു
ബാലുശ്ശേരി:മലയോര ഹൈവേ നിർമാണം പുരോഗമിക്കുന്ന തലയാട് റീച്ചിൽ തടസ്സമായ വൈദ്യുതത്തൂണുകൾ മാറ്റാത്തതിൽ പ്രതിഷേധം. ടാറിങ് ജോലികൾ പൂർത്തിയാക്കാൻ തടസ്സമാകുന്നത് കെഎസ്ഇബി വൈദ്യുതത്തൂണുകൾ മാറ്റി സ്ഥാപിക്കാത്തതാണെന്നാണ് നാട്ടുകാർ പറയുന്നത്. നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാകാത്തത് ദുരിതമാണ്. ഇത് കാരണം കച്ചവടക്കാരും നാട്ടുകാരും പ്രയാസം നേരിടുന്നു.

വേനൽ മഴ പെയ്താൽ പ്രതിസന്ധി കൂടും. മലയോര ഹൈവേയുടെ ഗുണം ലഭിക്കണമെങ്കിൽ റോഡിൽ തടസ്സമായി നിൽക്കുന്ന വൈദ്യുതത്തൂണുകൾ മാറ്റി സ്ഥാപിക്കണമെന്ന് ഡിവൈഎഫ്ഐ കാന്തലാട് മേഖലാ പ്രസിഡന്റ് കെ.എൽ.ചിത്രേഷ് ആവശ്യപ്പെട്ടു. നിർമാണ പ്രവൃത്തികൾ വൈകുന്നത് കാരണം പൊടിശല്യവും ഗതാഗതക്കുരുക്കും രൂക്ഷമാണ്.
CATEGORIES News