മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രം സെക്‌സ് റാക്കറ്റ് കേസിൽ പ്രതിചേർക്കപ്പെട്ട പൊലീസുകാരുടേത് എന്ന് കണ്ടെത്തൽ

മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രം സെക്‌സ് റാക്കറ്റ് കേസിൽ പ്രതിചേർക്കപ്പെട്ട പൊലീസുകാരുടേത് എന്ന് കണ്ടെത്തൽ

  • കേസിലെ പ്രതിയായ ബിന്ദു നടത്തിപ്പുകാരി മാത്രം

കോഴിക്കോട് :മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രം സെക്‌സ് റാക്കറ്റ് കേസിൽ പ്രതിചേർക്കപ്പെട്ട പൊലീസുകാരുടേത് എന്ന് കണ്ടെത്തൽ. സംഭവത്തിൽ പ്രതിചേർത്ത പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ ഷൈജിത്ത്, കുന്നമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് എന്നിവരാണ് കേന്ദ്രത്തിന്റെ യഥാർഥ നടത്തിപ്പുകാർ. കേസിലെ പ്രതിയായ ബിന്ദു നടത്തിപ്പുകാരി മാത്രം. ബിന്ദു കേന്ദ്രത്തിൻ്റെ മാനേജറും കാഷ്യറും മാത്രമാണെന്നും അന്വേഷണ സംഘം പറയുന്നു. ഷൈജിത്തിനും സനിത്തിനുമായി അന്വേഷണം തുടരുകയാണ്. പ്രതികളുടെ മൊബൈൽ ഫോൺ ഇന്നലെ പ്രവർത്തിച്ചെങ്കിലും പിന്നീട് സ്വിച്ച് ഓഫായി. സൈബർ പൊലീസ് സഹകരണത്തോടെയാണ് ഇവർക്കായുളള അന്വേഷണം പുരോഗമിക്കുന്നത്.

ഷൈജിത്തും സനിത്തും മിക്ക ദിവസങ്ങളിലും മലാപ്പറമ്പിലെ ഫ്ലാറ്റിൽ എത്തിയിരുന്നതായും ഇരുവരുടെയും അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ വന്നിട്ടുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ദിവസം ഒരു ലക്ഷം രൂപയായിരുന്നു റാക്കറ്റിൻറെ വരുമാനം. ഇതിൽ നല്ലൊരു പങ്കും പൊലീസുകാർക്കാണ് എത്തിയിരുന്നത്. പൊലീസ് പ്രതികളുടെ വീടുകളിൽ എത്തി ബന്ധുക്കളിൽ നിന്ന് വിവരം ശേഖരിച്ചു. അതേസമയം, കേസിൽ പ്രതി ചേർത്ത് ദിവസങ്ങളായിട്ടും ഷൈജിത്തിനെയും സനിത്തിനെയും പൊലീസ് പിടികൂടാൻ തയാറാകുന്നില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. മുൻകൂർ ജാമ്യം തേടാനുള്ള നീക്കത്തിലാണ് പ്രതികളെന്നും സൂചനയുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )