മലാപ്പറമ്പിലെ പൈപ്പ് ലൈൻ പണി പൂർത്തിയായി: പമ്പിങ് തുടങ്ങി

മലാപ്പറമ്പിലെ പൈപ്പ് ലൈൻ പണി പൂർത്തിയായി: പമ്പിങ് തുടങ്ങി

  • ഇന്നു രാത്രിയോടെ കുടിവെള്ളം എല്ലാ മേഖലയിലും എത്തുമെന്നു ജല അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു

കോഴിക്കോട്: ദേശീയപാത ആറുവരി വികസനത്തെ തുടർന്ന് മലാപ്പറമ്പ്, പാച്ചാക്കിൽ ജംക്ഷനുകളിൽ ജപ്പാൻ കുടിവെള്ള പൈപ്പ് പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ കൂട്ടിച്ചേർക്കൽ പൂർത്തീകരിച്ചു. ഇന്നു രാത്രിയോടെ കുടിവെള്ളം എല്ലാ മേഖലയിലും എത്തുമെന്നു ജല അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.

തുടർന്നു പെരുവണ്ണാമൂഴിയിൽ നിന്നു പമ്പിങ് ആരംഭിച്ചു.10 മണിക്കൂറിനകം വെള്ളം പ്രധാന ജല സംഭരണികളിൽ എത്തും. താഴ്ന്ന പ്രദേശങ്ങളിൽ പകൽ 12ന് വെള്ളം എത്തുമെങ്കിലും നഗരത്തിലെ ഉയർന്ന പ്രദേശങ്ങളിൽ രാത്രി മാത്രമേ എത്തൂ.മലാപ്പറമ്പിൽ ഓവർപാസ് നിർമാണത്തിന്റെ ഭാഗമായാണ് പൈപ്പ് ലൈൻ റോഡ് അരികിലേയ്ക്കു മാറ്റിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )