മലാപ്പറമ്പ് ഓവർപാസ് ജംക്‌ഷൻ ദേശീയപാതയിൽ 3 വരി തുറക്കുന്നു

മലാപ്പറമ്പ് ഓവർപാസ് ജംക്‌ഷൻ ദേശീയപാതയിൽ 3 വരി തുറക്കുന്നു

  • പൈപ്പ് മാറ്റി സ്‌ഥാപിച്ചത് കഴിഞ്ഞ ആഴ്ചയാണ്

കോഴിക്കോട്: രാമനാട്ടുകര വെങ്ങളം ദേശീയപാതയിൽ മലാപ്പറമ്പ് ഓവർപാസ് ജംക്‌ഷനിൽ 3 വരി ടാറിങ് പൂർത്തിയായതോടെ ഗതാഗതത്തിനു ഇന്ന് ഉച്ചയ്ക്കു ശേഷം പൂർണമായും തുറക്കും. പാച്ചാക്കിൽ ജംക്ഷനിലും മലാപ്പറമ്പ് ഓവർപാസിനു അടുത്ത് ജപ്പാൻ കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാലാണ് ഈ ഭാഗത്തു റോഡ് നിർമാണം തടസ്സപ്പെട്ടത്.

പൈപ്പ് മാറ്റി സ്‌ഥാപിച്ചത് കഴിഞ്ഞ ആഴ്ചയാണ്. പിന്നീട് ദേശീയപാതയിൽ ഒരു ഭാഗം 3 വരി മണ്ണു മാറ്റിയാണ് ഇന്നലെ രാത്രി ടാറിങ് പൂർത്തീകരിച്ചത്. വിഷുവിനു ശേഷം മലാപ്പറമ്പ് – ഫ്ലോറിക്കൻ റോഡ് സർവീസ് റോഡ് നിർമാണത്തിനായി മണ്ണെടുത്തു മാറ്റൽ തുടങ്ങുമെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )