മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദം; കെ. ഗോപാലകൃഷ്ണൻ ഐഎഎസിന് കുറ്റാരോപണ മെമ്മോ നൽകി

മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദം; കെ. ഗോപാലകൃഷ്ണൻ ഐഎഎസിന് കുറ്റാരോപണ മെമ്മോ നൽകി

തിരുവനന്തപുരം: മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിൽ കെ. ഗോപാലകൃഷ്ണൻ ഐഎഎസിന് കുറ്റാരോപണ മെമ്മോ നൽകി. ചീഫ് സെക്രട്ടറിയാണ് ചാർജ് മെമ്മോ നൽകിയത്. ഗോപാലകൃഷ്‌ണൻ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ഇടയിൽ വിഭാഗീതയുണ്ടാക്കാൻ ശ്രമിച്ചു എന്നും സർവീസ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നും മെമ്മോയിലുണ്ട്. ഒരു മാസത്തിനുള്ളിൽ മറുപടി നൽകണമെന്ന് ചീഫ് സെക്രട്ടറി. മറുപടി തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടിയിലേക്ക് പോകുമെന്ന് മുന്നറിയിപ്പ്. ചില കുറ്റങ്ങൾ ചെയ്തെന്ന കണ്ടെത്തലിന് പിന്നാലെ ഗോപാലകൃഷ്ണ‌ണനെ സസ്പെൻഡ് ചെയ്തിരുന്നു. സംസ്ഥാനത്തിന് പുറമെ ഐഎഎസ് കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ നിരവധി സാങ്കേതിക നടപടികളുണ്ട്. കുറ്റാരോപിതന് മറുപടി നൽകാൻ ഒരവസരം എന്ന നിലയിലാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )