മഴക്കാലമാണ് സൂക്ഷിക്കണം, എന്ന് സ്വന്തം എംവിഡി

മഴക്കാലമാണ് സൂക്ഷിക്കണം, എന്ന് സ്വന്തം എംവിഡി

  • എംവിഡി യുടെ നിർദ്ദേശങ്ങൾ മയക്കാലത്ത് ഡ്രൈവിംഗ് സുഗമമാക്കാനേറെ സഹായിക്കുന്നതാണ്

തിരുവനന്തപുരം :കോരിച്ചൊരിയുന്ന മഴയത്ത് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിന്റെ മുൻകരുതൽ കുറിപ്പ് . എംവിഡി യുടെ നിർദ്ദേശങ്ങൾ മഴക്കാലത്ത് ഡ്രൈവിംഗ് സുഗമമാക്കാനേറെ സഹായിക്കുന്നതാണ്. മഴക്കാലത്ത് തുറന്ന് കിടക്കുന്ന ഓടകളിലും മാൻ ഹോളുകളിലും വെള്ളം മൂടിക്കിടക്കുന്ന കുഴികളിലും വീണ് ധാരാളം അപകടങ്ങളും മരണങ്ങളും സംഭവിക്കുന്നുണ്ട് എന്ന് ഓർമപ്പെടുത്തിയാണ് കുറിപ്പ് തുടങ്ങുന്നത്. ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. മഴയത്ത് കഴിയുന്നതും യാത്രകൾ ഒഴിവാക്കുക എന്നും ഓർമിപ്പിക്കുന്നുണ്ട്

മഴയത്ത് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ;

  • റോഡിൽ വെള്ളക്കെട്ട് ഉള്ളപ്പോൾ അതിനു മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കരുത്.
  • മഴപെയ്തുക്കൊണ്ടിരിക്കുമ്പോൾ മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിച്ച് ഓടിക്കുക
  • വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ റോഡിലൂടെയൊ ഡ്രൈവ് ചെയ്യരുത്.
  • ശക്തമായ മഴയത്ത് മരങ്ങളോ മറ്റ് ഇലക്ട്രിക് ലൈനുകളൊ ഇല്ലാത്ത റോഡ് അരികിൽ ഹാസാർഡസ് വാണിംഗ് ലാംപ് ഓൺ ചെയ്ത് സുരക്ഷിതമായി പാർക്ക് ചെയ്യുക.
  • മഴക്കാലത്ത് സഡൻ ബ്രേക്കിംഗ് ഒഴിവാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് ( Skidding) ഒഴിവാക്കും.
  • മഴക്കാലത്ത് പാർക്ക് ചെയ്യുമ്പോൾ മരങ്ങളുടെ കീഴിലൊ മലഞ്ചെരുവിലൊ ഹൈ ടെൻഷൻ ലൈനുകളുടെ താഴെയൊ ആകാതിരിക്കാൻ ശ്രദ്ധിക്കുക.
  • തീർത്തും ഒഴിവാക്കാൻ സാഹചര്യത്തിൽ വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോൾ ഫസ്റ്റ് ഗിയറിൽ മാത്രം ഓടിക്കുക.
  • ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കിൽ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറിൽ തന്നെയോടിക്കാം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ചതിന് ശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.
  • വെള്ളത്തിലൂടെ കടന്ന് പോകുമ്പോൾ ഏസി ഓഫ് ചെയ്യുക.
  • മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടും വേഗത കൂട്ടാതെ സമയം കണക്കാക്കി മുൻകൂട്ടി യാത്ര തിരിക്കുക.
  • പാർക്ക് ചെയ്തിട്ടുള്ള വാഹനത്തിൽ വെള്ളം കയറിയെങ്കിൽ ഒരു കാരണവശാലും സ്റ്റാർട്ടാക്കാൻ ശ്രമിക്കരുത്. സർവ്വീസ് സെന്ററിൽ അറിയിക്കുക.
  • മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക.
  • വാഹനത്തിന്റെ ടയർ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിയ്ക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പ് വരുത്തുകയും ചെയ്യുക.
CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )