
മഴയിൽ പുഴയായി നരക്കോട് റോഡ്; റൂട്ട് മാറ്റി വാഹനങ്ങൾ
- മഴയിൽ റോഡ് പൂർണമായും മുങ്ങിയ അവസ്ഥയിലാണ്
മേപ്പയ്യൂർ :കൊയിലാണ്ടി -മേപ്പയ്യൂർ റോഡിൽ നരക്കോട് ഭാഗത്തെ വെള്ളക്കെട്ട് വീണ്ടും രൂക്ഷമായി. ഇന്നലെ രാവിലെ 12മണി മുതൽ ആരംഭിച്ച മഴയിൽ റോഡ് പൂർണമായും മുങ്ങിയ അവസ്ഥയിലാണ്.
കൊയിലാണ്ടി -മേപ്പയ്യൂർ ബസ്റൂട്ട് ഇപ്പോൾ വെള്ളക്കെട്ടിൽ നിന്ന് രക്ഷ നേടാൻ മേപ്പയ്യൂർ -ഇരിങ്ങത്ത് വഴിയാണ് കൊയിലാണ്ടി റൂട്ടിലേക്ക് എത്തിച്ചേരുന്നത്.
പെട്ടന്നുള്ള ബസ് സമയ, റൂട്ട് മാറ്റത്തിൽ ബുദ്ധിമുട്ടിലായെന്ന് യാത്രക്കാർ പറയുന്നു . വെള്ളകെട്ട് കാരണം ബസ് സർവീസ് പതിവിലും കുറവായതും യാത്രാബുദ്ധിമുട്ടിന് കാരണമായി. മഴ മാറിയാൽ റോഡ് നവീകരണ പ്രവർത്തികൾ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരും ബസ് ജീവനക്കാരും നാട്ടുകാരും
CATEGORIES News