
വിലങ്ങാട് ഉരുൾപൊട്ടൽ; മാത്യുവിന്റെ മൃതദേഹം കണ്ടെത്തി
- ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതായിരുന്നു മാത്യു
നാദാപുരം: വിലങ്ങാട് കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനിടയിൽ കാണാതായ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി .
അപകടം നടന്ന അടിച്ചിപ്പാറ മഞ്ഞച്ചീളികുന്നിൽ നാട്ടുകാരും ദൗത്യ സംഘവും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത് .
കുമ്പളച്ചോല എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ മഞ്ഞച്ചീളി സ്വദേശിയാണ് മാത്യു. ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതായിരുന്നു മാത്യു. പെട്ടന്ന് രണ്ടാമതുഉണ്ടായ ഉരുൾപൊട്ടലിൽ അകപെടുകയായിരുന്നു മാത്യു.
CATEGORIES News