മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമവുമായി യുഎഇ

മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമവുമായി യുഎഇ

  • ദേശീയ ഐക്യത്തിനും സാമൂഹിക ബന്ധങ്ങൾക്കും പ്രതികൂലമാകുന്നവ പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കാനോ പാടില്ല.

അബുദാബി: മാധ്യമമേഖല യുഎഇ യിൽ പുതിയ ഫെഡറൽ നിയമം വന്നു. യുഎഇ യിൽ മാധ്യമപ്രവർത്തനം നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പുതിയ നിയമത്തിലെ വ്യവസ്ഥകൾ ബാധകമായിരിക്കും. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുകയും വ്രണപ്പെടുത്താതിരിക്കുകയും ചെയ്യണം.

രാജ്യത്തെ ഭരണസംവിധാനങ്ങൾ. ഔദ്യോഗിക ചിഹ്നങ്ങൾ, സ്ഥാപനങ്ങൾ എന്നിവയെ ബഹുമാനിക്കുകയും ചെയ്യണം . യുഎഇ യുടെ വിദേശ ബന്ധങ്ങൾക്ക് കോട്ടം വരുത്തുന്ന പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കണം. ദേശീയ ഐക്യത്തിനും സാമൂഹിക ബന്ധങ്ങൾക്കും പ്രതികൂലമാകുന്നവ പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കാനോ പാടില്ല. അക്രമവും വിദ്വേഷവും വളർത്തുന്നത് പ്രോൽസാഹിപ്പിക്കരുത് . നിയമ, സാമ്പത്തിക വ്യവസ്ഥകൾ, നീതിന്യായ സംവിധാനം, പൊതു സുരക്ഷ എന്നിവ വ്രണപ്പെടുത്തരുത്. വ്യക്തി സ്വാതന്ത്ര്യം മാനിക്കണം. തെറ്റിധാരണാജനകമായ വാർത്തകൾ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതുതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ചലച്ചിത്രം , പുസ്തകം, ഗെയിമുകൾ എന്നിവയുടെ പ്രദർശനത്തിന് അനുമതി നൽകുന്ന ചുമതല മീഡിയ കൗൺസിലിനാണ് .

മാധ്യമ ഉള്ളടക്കങ്ങളുടെ റേറ്റിങ് സംവിധാനം നിർവ്വചിക്കുന്നതിനും നിയമമുണ്ട്. അംഗീകൃത മാധ്യമ പ്രവർത്തകരും സ്ഥാപനങ്ങളും അധികാരികളുടെ മേൽനോട്ടത്തിന് വിധേയമായിരിക്കും. സ്വതന്ത്ര മേഖലയിലുൾപ്പടെയുള്ള വ്യക്തികളും സ്ഥാപനങ്ങളും കൗൺസിലിൻ്റെ മേൽനോട്ടത്തിലായിരിക്കും മാധ്യമങ്ങളിലെ പ്രക്ഷേപണം,ഉള്ളടക്കം, വിതരണം, അച്ചടി, പ്രസിദ്ധീകരണം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും നിയമത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. കൂടാതെ സാമൂഹിക മാധ്യമങ്ങളിൽ പരസ്യങ്ങളും ഉള്ളടക്കങ്ങളും നൽകുന്ന ആളുകൾക്ക് അനുമതി നൽകുന്നതിന് ഉത്തരവാദിത്വപ്പെട്ട യുഎഇ മാധ്യമ കൗൺസിലിൻ്റെ അധികാരങ്ങളുടെ കാര്യവും ഈ നിയമം നിയന്ത്രിക്കും. മാധ്യമപ്രവർത്തകർ രാജ്യത്തെ മാധ്യമ ഉള്ളടക്കത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാൻ ബാധ്യത ഉള്ളവരാണെന്ന് പുതിയ നിയമം ചൂണ്ടിക്കാട്ടുന്നു .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )