
മാപ്പിളപ്പാട്ട് പ്രസ്ഥാനം ജനകീയ വൽക്കരിക്കപ്പെട്ട കല- മേയർ ഒ സദാശിവൻ
- ഓൾ കേരള മാപ്പിള സംഗീത അക്കാദമി 34ാം വാർഷികാഘോഷവും അവാർഡ് നൈറ്റും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരന്നു അദ്ദേഹം
കോഴിക്കോട് : മാപ്പിളപ്പാട്ടും മാപ്പിളക്കലകളും ഏറ്റവും ജനകീയവൽക്കരിക്കപ്പെട്ട കലയാണെന്നും,ഇന്ന് ഈ തെരഞ്ഞെടുപ്പുകാലത്തു പോലും പ്രചാരണ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നത് മാപ്പിളപ്പാട്ടിന്റെ തനിമയും ശൈലിയും താളവുമാണെന്നും മേയർ ഒ സദാശിവൻ പറഞ്ഞു. ഓൾ കേരള മാപ്പിള സംഗീത അക്കാദമി 34ാം വാർഷികാഘോഷവും അവാർഡ് നൈറ്റും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരന്നു അദ്ദേഹം. സംസ്ഥാന അവാർഡ് ജേതാക്കളായ സംഗീത സംവിധായകൻ ഷാൻ റഹ്മാൻ(എം എസ് ബാബുരാജ് അവാർഡ്) കവിയും ഗായകനുമായ വിനീഷ് വിദ്യാധരൻ( പി ഭാസ്കരൻ മാസ്റ്റർ അവാർഡ്) ജീവകാരുണ്യ പ്രവർത്തകൻ കബീർ റഹ്മാൻ പെരുമ്പാവൂർ, പരിസ്ഥിതി പ്രവർത്തക റെജി ജോമി പാലാ( ഡോ എ പി ജെ അബ്ദുൽ കലാം അവാർഡ്) നർത്തകിയും അധ്യാപികയുമായ സുവർണ ചന്ദ്രോത്ത്( സിനിമാ താരം മോനിഷ അവാർഡ്) എഴുത്തുകാരി സുമ പള്ളിപ്രം (യു എ ഖാദർ അവാർഡ്) മാപ്പിളപ്പാട്ട് ഗായിക തൻഹ ഉമ്മർ( മഹാകവി മോയിൻ കുട്ടി വൈദ്യരുടെ പേരിലുള്ള യുവപ്രതിഭ അവാർഡ് )എന്നിവർക്ക് അവാർഡുകൾ മേയർ വിതരണം ചെയ്തു.

ഇശലിന്റെ സുൽത്താൻ കെ എം കെ വെള്ളയിലിന്റെ പേരിലുള്ള, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർഥികൾക്കുള്ള പുരസ്‌കാര വിതരണവും അനുസ്മരണ പ്രഭാഷണവും ആലിക്കുട്ടീസ് ഹോസ്പിറ്റൽ എം ഡി ഡോക്ടർ റഹ്മത്തുള്ള നിർവഹിച്ചു.അവാർഡ് ജേതാക്കളെ അദ്ദേഹം പൊന്നാട അണിയിച്ചു. നോവലിസ്റ്റും തിരക്കഥാകൃത്തുമായ പി ആർ നാഥൻ പ്രശംസാപത്രം നൽകി. ബാംഗ്ലൂർ ആസ്ഥാനമായിട്ടുള്ള വെയിൽ ഫൗണ്ടേഷന്റെ 2026 വർഷത്തെ വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തനത്തിന് കേരളത്തിൽ നിന്ന് രവീന്ദ്ര രത്ന പുരസ്കാരം ലഭിച്ച നെല്ലിയോട്ട് ബഷീർ മാസ്റ്റർക്ക് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ പുരസ്ക്കാരം സമ്മാനിച്ചു.അവാർഡ് നൈറ്റ് സ്വാഗത സംഘം ചെയർമാൻ പി എ ഹംസ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ എൻ ബഷീർ മാസ്റ്റർ,ടി എം സലിം,അഡ്വ പി എം ഹനീഫ്,റഹിയാനാ ബിഗംകെ,ഫൈസൽ എളേറ്റിൽ,അനീസ സുബൈദ, അഷറഫ് വെള്ളാങ്ങൽ, മുസ്തഫ കൊടക്കാടൻ, ഷാജഹാൻ ചിരങ്ങൽ, അബ്ദുൽ ലത്തീഫ് പാറമ്മൽ, ശംസുദ്ധീൻ കോട്ടക്കൽ എന്നിവർ സംസാരിച്ചു.
