
മാലദ്വീപ് ജീവിതാനുഭവങ്ങൾ ‘കീനെ റംഗളു’ പ്രകാശനം ചെയ്‌തു
- ആത്മകഥയുടെയും ഭാവങ്ങൾ മാറിമാറി അണിയുന്ന മികച്ച പുസ്തകമാണിതെന്ന് സുഭാഷ് ചന്ദ്രൻ
കോഴിക്കോട് :’ഡോ. ലാൽ രഞ്ജിത്ത് എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മാലദ്വീപ് ജീവിതാനുഭവങ്ങൾ ‘കീനെ റംഗളു’ സുഭാഷ് ചന്ദ്രൻ ഡോ. രതീഷ് കാളിയാ ടന് നൽകി പ്രകാശനം ചെയ്തു. നോവലിന്റെയും കഥയുടെയും ആത്മകഥയുടെയും ഭാവങ്ങൾ മാറിമാറി അണിയുന്ന മികച്ച പുസ്തകമാണിതെന്ന് സുഭാഷ് ചന്ദ്രൻ പറഞ്ഞു.

എഴുത്തുകാരൻ എന്നതിലുപരി കലാപകാരൻ എന്നനിലയിലാണ് ലാൽ രഞ്ജിത്ത് ഈ രചനയിലൂടെ ശ്രദ്ധിക്കപ്പെടുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത യു.കെ. കുമാരൻ പറഞ്ഞു. ഡോ. യു. ഹേമന്ത് കുമാർ അധ്യക്ഷത വഹിച്ചു. സജീഷ് നാരായണൻ, അനിൽ വെങ്കോട്, ഡോ. കെ.എസ്. വാസു ദേവൻ, കെ. സത്യൻ, പ്രദീപ് ഹുഡിനോ, ഡോ. പി. സുരേഷ്, ഡോ. എം.സി. അബ്ദുൾ നാസർ, സത്യചന്ദ്രൻ പൊയിൽക്കാവ്, വി.പി. രാജീവൻ, മഠത്തിൽ രാജീവൻ, കെ.വി. ശശി, നിധീഷ് നടേരി, ശശി കോട്ടിൽ, മധു ബാലൻ തുടങ്ങിയവർ സംസാരിച്ചു. കൃഷോഭ് പൈങ്ങോട്ടു പുറത്തിന്റെ സോപാന സംഗീതവും അരങ്ങേറി.