
‘മാലിന്യം നൽകൂ… സമ്മാനം നേടൂ’ ഹരിത കർമ്മസേനയ്ക്ക് കൃത്യമായി യൂസർ ഫീ നൽകി സമ്മാനം നേടാം
- വേറിട്ട ശുചിത്വ പദ്ധതിയുമായി കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ 5ാം വാർഡ്
കൂട്ടാലിട : കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ 5ാം വാർഡിൽ ശുചിത്വ കമ്മിറ്റി നടപ്പാക്കുന്ന യൂസർ ഫീ കൃത്യമായി നൽക്കുന്നവർക്കായി ഇനി സമ്മാനവും. ‘മാലിന്യം നൽകൂ… സമ്മാനം നേടൂ’ എന്ന പദ്ധതി കോട്ടൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജിത്ത്. കെ.കെ ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മസേനക്ക് യുസർ ഫീ ആയി 50 രൂപ നൽക്കുന്ന അഞ്ചാം വാർഡിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സൗജന്യ കുപ്പൺ നൽക്കുകയും എല്ലാ മാസവും 5-ാം തിയ്യതി വൈകിട്ട് – 4മണിക്ക് കോട്ടൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ച് നടക്കുന്ന നറുക്കെടുപ്പിൽ വിജയികളാകുന്ന 3 പേർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യും. ‘മാലിന്യം നൽകൂ സമ്മാനം നേടൂ’ പദ്ധതിയിൽ യൂസർ ഫീ കൊടുത്തു കൊണ്ട് എല്ലാവരും പങ്കാളികളാവുക, വാർഡിനെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുക എന്നീ ഉദ്ദേശത്തോടെയാണ് വാർഡ് ശുചിത്വ സമിതി ഈ പദ്ധതി നടപ്പിലാക്കുന്നത്.

പരിപാടിയിൽ വെച്ച് ആദ്യ കൂപ്പൺ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കെ. ശ്രീധരന്റെ ഭാര്യ തങ്കമണിക്ക് നൽകി കൊണ്ട് ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.എം. രഘൂത്തമൻ, വാർഡ് വികസന സമിതി കൺവീനർ സി.എച്. കരുണാകരൻ മാസ്റ്റർ, വാർഡ് ശുചിത്വ സമിതി കൺവീനർ നിധീഷ് പവ്വായി, ഹരിതകർമ സേന പ്രവർത്തകരായ ഷീമ.പി. കെ, മഞ്ജു.സി എന്നിവർ പങ്കെടുത്തു.