
മാലിന്യ മുക്തം നവകേരളം; ഹരിതകർമ സേനാംഗങ്ങളെ ആദരിച്ചു
- വാർഡ് മെമ്പർ വിജയൻ കണ്ണഞ്ചേരി ഉദ്ഘാടനം ചെയ്തു
തിരുവങ്ങൂർ: സൈരി ഗ്രന്ഥശാല മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ശുചിത്യ സദസ്സും ഹരിതകർമ സേനാംഗങ്ങളെ ആദരിക്കൽ ചടങ്ങും സംഘടുപ്പിച്ചു. വാർഡ് മെമ്പർ വിജയൻ കണ്ണഞ്ചേരി ഉദ്ഘാടനം ചെയ്തു.
ചേമഞ്ചേരി ഗ്രാമപഞ്ചായത്തംഗം ഷബ്‌ന ഉമ്മാരിയിൽ, അശോകൻ കോട്ട് എന്നിവർ സംസാരിച്ചു. പി. കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ ബാലകൃഷ്ണൻ സ്വാഗതവും ജോഷ്നി നന്ദിയും പറഞ്ഞു.
CATEGORIES News