
മാലിന്യ മുക്ത കേരളം; കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പരിസരം ശുചീകരിച്ചു
- ആശുപത്രി കെട്ടിടങ്ങൾക്കു ഭീഷണിയായ മരകൊമ്പുകളും വെട്ടി മാറ്റി
കോഴിക്കോട് : നവകേരളം മാലിന്യ മുക്ത കേരളം പരിപാടിയുടെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ ടിഡിആർഎഫിന്റെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പരിസരം ശുചീകരിച്ചു.
ആശുപത്രി കെട്ടിടങ്ങൾക്കു ഭീഷണിയായ മരകൊമ്പുകളും വെട്ടി മാറ്റി. ശുചീകരണ പ്രവർത്തങ്ങൾക്കു മെഡിക്കൽ കോളേജ് ആശുപത്രി പ്രിൻസിപ്പൽ ഡോ.സജിത്ത്, സുപ്രണ്ട് ഡോക്ടർ ശ്രീജയൻ, ഹെൽത്ത് സൂപ്പർവൈസർ ബഷീർ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ദിജു, സുരേഷ്, ആവണി, ജ്യോതി താലൂക്ക് ദുരന്തനിവാരണ സേന ചീഫ് കോഡിനേറ്റർ ഉമറലി ശിഹാബ് കോഴിക്കോട് ജില്ല കോഡിനേറ്റർ മഠത്തിൽ അബ്ദുൽ അസീസ്,അസിസ്റ്റൻറ് കോഡിനേറ്റർ നൗഷാദ് നല്ലളം,ഷാഹിദ് ലത്തീഫ്,ഹർഷാദ് പയ്യോളി,ലിസിത പെരുവായൽ,റഷീദ് വെള്ളായിക്കോട് ,ഷാഹിദാ വാഴക്കാട് എന്നിവർ നേതൃത്വം നൽകി.
ടിഡിആർഎഫ് ന്റെ 72 വളണ്ടിയർമാർ ഇന്ന് സേവനത്തിനായി എത്തി.
CATEGORIES News