മാളിക്കടവിൽ ദേശീയ പാത അടച്ചു

മാളിക്കടവിൽ ദേശീയ പാത അടച്ചു

  • മാളിക്കടവ് ദേശീയപാത മൂന്ന് മാസത്തേക്കു അടച്ചു

കോഴിക്കോട്: ദേശീയപാത മാളിക്കടവ് ജങ്ഷനിൽ ഇരട്ട അടിപ്പാത രണ്ടാംഘട്ട നിർമാണത്തിന്റെ ഭാഗമായി ദേശീയ പാത മൂന്ന് മാസത്തേക്കു അടച്ചു.
ഇതിന്റെ ഭാഗമായി പുതിയ ക്രമീകരണങ്ങളും നിലവിൽവന്നു.

കണ്ണൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ മാവിളിക്കടവ് ‘നയാര’ പെട്രോൾ പമ്പിനു മുന്നിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞു സർവീസ് റോഡിൽ 800 മീറ്റർ സഞ്ചരിച്ച് വേങ്ങേരി മുളിയിൽ ജങ്ഷനിൽ ദേശീയപാതയിൽ കയറണം.

മലാപ്പറമ്പ് ഭാഗത്തുനിന്നു ദേശീയപാത വഴി കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ വേങ്ങേരി ഓവർ പാസ് കഴിഞ്ഞാൽ ദേശീയപാതയിൽ 700 മീറ്റർ യാത്ര ചെയ്തു‌ ‘കിയ’ കാർ ഷോറൂമിനുമുന്നിൽ ഇടതുവശത്ത് സർവീസ് റോഡിൽ കയറി 900 മീറ്റർ യാത്ര ചെയ്ത് മാളിക്കടവ് “നയാര’ പെട്രോൾ പമ്പിനു മുന്നിൽ ദേശീയ പാതയിൽ കയറണം.

മാളിക്കടവ് ഇരട്ട അടിപ്പാത നിർമാണം പൂർത്തിയാകുന്നതുവരെ മാളിക്കടവ്- വേങ്ങേരി വരെ ദേശീയപാതയുടെ സർവീസ് റോഡുകൾ വൺവേ ഗതാഗതം മാത്രമാകും. കരുവിശ്ശേരി- മാളിക്കടവ് റോഡിൽ നിലവിലുള്ള അടിപ്പാത ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി അടക്കും.
കരുവിശ്ശേരി ഭാഗത്ത് നിന്നു മാളിക്കടവിലേക്ക് പോകേണ്ട വാഹനങ്ങൾ മാളിക്കടവ് ദേശീയപാതയിൽ നയാര പെട്രോൾ പമ്പിനു മുന്നിൽ ദേശീയപാതയിൽ കയറി ഇടത്തേ സർവീസ് റോഡ് വഴി മാളിക്കടവിൽ എത്തണം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )