മാവൂർറോഡിലെ കെഎസ്ആർടിസി ടെർമിനലിന് ശാപമോക്ഷം ലഭിക്കുമോ ?

മാവൂർറോഡിലെ കെഎസ്ആർടിസി ടെർമിനലിന് ശാപമോക്ഷം ലഭിക്കുമോ ?

  • 2021 സെപ്റ്റംബറിൽ മദ്രാസ് ഐഐടിയുടെ പരിശോധനയിൽ കെട്ടിടത്തിന് ബലക്ഷയം കണ്ടെത്തിയിരുന്നു

കോഴിക്കോട് : മൂന്നുവർഷമായി അനിശ്ചിതാവസ്ഥയിലുള്ള മാവൂർറോഡിലെ കെഎസ്ആർടിസി ടെർമിനൽ ബലപ്പെടുത്തുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗംചേരും. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാർ, ഗതാഗത വകുപ്പ് സെക്രട്ടറി കെ. വാസുകി എന്നിവർ പങ്കെടുക്കും.

2021 സെപ്റ്റംബറിൽ മദ്രാസ് ഐഐടിയുടെ പരിശോധനയിൽ കെട്ടിടത്തിന് ബലക്ഷയം കണ്ടെത്തിയിരുന്നു.ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചാലേ വാണിജ്യാവശ്യങ്ങൾക്ക് ടെർമിനൽ ഉപയോഗപ്പെടുത്താൻ കഴിയൂ.
ഡിപ്പോസിറ്റ് തുകയും രജിസ്ട്രേഷൻ ഫീസുമടക്കം 26 കോടിരൂപക്ക് ടെർമിനൽലേലത്തിനെടുത്ത അലിഫ് ബിൽഡേഴ്സിനും 74.63 കോടിമുടക്കിയ സർക്കാരിനും തലവേദന യായി കിടക്കുകയാണ് കെഎസ്ആർടിസി ടെർമിനൽ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )