
മാവൂർ ഗ്രാസിം ഫാക്ടറി ക്വാർട്ടേഴ്സ് പൊളിച്ചു നീക്കുന്നു
- അപകടം ഉണ്ടാക്കുന്ന കെട്ടിടങ്ങൾ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഗ്രാസിം അധികൃതരെ സമീപിച്ചതിനെ തുടർന്നാണ്.
മാവൂർ : മാവൂർ ഉള്ള ഗ്രാസിം ഫാക്ടറിയുടെ ലേബർ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി. 23- വർഷം മുമ്പ് പൂട്ടിയ കെട്ടിടമാണിത്. ഗ്രാസിം ഫാക്ടറി 1999- മേയിലാണ് ഉൽപാദനം നിർത്തിയത്. പക്ഷേ പൂട്ടിയത് 2001-ജൂലായ് ഏഴിനാണ്. ബിർള മാനേജ്മെന്റ് അനുമതി കൊടുത്തത് മാവൂർ കൂളിമാട് റോഡിൽ മത്സ്യം-മാംസ മാർക്കറ്റിന് അടുത്തുള്ള രണ്ട് ഫാക്ടറിയും നിലവിലെ ഗേറ്റിന് സമീപത്തെ നാല് കെട്ടിടങ്ങളും പൊളിക്കാനാണ്. അപകടം ഉണ്ടാക്കുന്ന കെട്ടിടങ്ങൾ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഗ്രാസിം അധികൃതരെ സമീപിച്ചതിനെ തുടർന്നാണ്. എന്നാൽ ഭീഷണി ഉയർത്തുന്ന മറ്റു ക്വാർട്ടേഴ്സ് കെട്ടിടങ്ങളും കൂളിമാടുണ്ട്. പക്ഷേ ഇത് പൊളിക്കാൻ അനുമതി കിട്ടിയിട്ടില്ല.
തൊഴിലാളികളുടെ കുടുംബങ്ങളായിരുന്നു ഫാക്ടറി പ്രവർത്തിക്കുന്ന സമയത്ത് ഇവിടെ ഉണ്ടായിരുന്നത്. ക്വാട്ടേഴ്സിന്റെ വാതിലുകളും ജനലുകളും അടക്കമുള്ള മര ഉരുപ്പടികളും വയറിങ് സാധനങ്ങളും മറ്റും ആളുകൾ പൊളിച്ചു കൊണ്ടുപോയിരുന്നു. മാവൂരിൽ ചുമതലയുള്ള ഗ്രാസിം ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജർ കെ. കെ. മനു 2022- ജൂണിൽ ബിർള മാനേ ജ്മെന്റിന്റെ അനുമതി തേടുകയായിരുന്നു. പൊളിച്ചു മാറ്റാൻ ഗ്രാമപഞ്ചായത്തുകളിൽ നിന്നും ജില്ലാ ഭരണാധികാരികളിൽ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ അകത്തുള്ള സാമഗ്രികൾ ഫാക്ടറി പൂട്ടിക്കഴിഞ്ഞ് ഏതാനും വർഷത്തിനുള്ളിൽ മാറ്റി കഴിഞ്ഞിരുന്നു. ഇതിന് കരാർ എടുത്ത തെങ്കാശിയിലെ ഷാൻഫാക്കോ കമ്പനി തന്നെയാണ് ഇപ്പോളിത് പൊളിക്കുന്നത്.