
മാഹി കനാൽ നവീകരണം നികൃഷിപടങ്ങൾക്ക് ഭീഷണി
- കൃഷി തുടങ്ങുമ്പോൾ പാടത്തെ വെള്ളം ഒഴിവാക്കാനും പാടംവറ്റുമ്പോൾ പാടത്തേക്ക് വെള്ളമെത്തിക്കാനുമുള്ള ശാസ്ത്രീയമായ ജലക്രമീകരണ സംവിധാനമില്ലാത്തതാണ് ഇവിടത്തെ നെൽക്കൃഷി നേരിടുന്ന വലിയ പ്രതിസന്ധി.
വടകര : മാഹി കനാലിൻ്റെ കരയിൽ തിരുവള്ളൂർ
പഞ്ചായത്തിലെ കണ്ണൻകുട്ടി പഴയപാലത്തിന് സമീപത്തായി തരിശായിക്കിടക്കുന്ന പാടം ചൂണ്ടിക്കാട്ടി നെടൂക്കണ്ടിയിൽ കുഞ്ഞിരാമൻ പറഞ്ഞു. “ഇവിടെയെല്ലാം ഒരുകാലത്ത് ഒരു കണ്ടംപോലും ഒഴിയാതെ കൃഷി ചെയ്തിരുന്നു…ഇപ്പോൾ വളരെകുറച്ച് സ്ഥലത്തുമാത്രമേ കൃഷിയുള്ളൂ…”
കന്നിനടയ്ക്കും കോട്ടപ്പള്ളിക്കും ഇടയിലായി മാഹികനാലിൻ്റെ ഇരുവശത്തും കാണാം പരന്നുകിടക്കുന്ന പാടശേഖരങ്ങൾ. എല്ലാംകൂടി 150 എക്കറോളം പാടമുണ്ട്. പക്ഷേ, ഇപ്പോൾ ഏതാണ്ട് 30 ഏക്കറിൽ താഴെമാത്രമേ കൃഷിയുള്ളൂ. ബാക്കിയെല്ലാം തരിശുഭൂമി. കൃഷി തുടങ്ങുമ്പോൾ പാടത്തെ വെള്ളം ഒഴിവാക്കാനും പാടംവറ്റുമ്പോൾ പാടത്തേക്ക് വെള്ളമെത്തിക്കാനുമുള്ള ശാസ്ത്രീയമായ ജലക്രമീകരണ സംവിധാനമില്ലാത്തതാണ് ഇവിടത്തെ നെൽക്കൃഷി നേരിടുന്ന വലിയ പ്രതിസന്ധി.
CATEGORIES News
