മാർഗദീപം സ്കോളർഷിപ്പ്;  അപേക്ഷാ സമയം നീട്ടി

മാർഗദീപം സ്കോളർഷിപ്പ്; അപേക്ഷാ സമയം നീട്ടി

  • വരുമാന പരിധിയും ഉയർത്തി

തിരുവനന്തപുരം :സംസ്ഥാനത്തെ സർക്കാർ/ എയ്‌ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള പ്രീ- മെട്രിക് സ്കോളർഷിപ്പ് പദ്ധതിയായ മാർഗദീപം പദ്ധതിക്ക് അപേക്ഷ സമർപ്പിക്കാനുള്ള വരുമാന പരിധി രണ്ടര ലക്ഷമാക്കി ഉയർത്തി. നിലവിൽ, ഒരു ലക്ഷം രൂപയായിരുന്നു. അപേക്ഷിക്കാനുള്ള തീയതി മാർച്ച് 15 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്.

മാർഗദീപം സ്കോളർഷിപ്പ് 30 ശതമാനം പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. പെൺകുട്ടികളുടെ അഭാവത്തിൽ ആൺകുട്ടികളെ പരിഗണിക്കും. margadeepam.kerala.gov.in എന്ന വെബ് പോർട്ടലിലൂടെ അപേക്ഷിക്കാം. അർഹരായ മുഴുവൻ വിദ്യാർഥികൾക്കും സ്കോളർഷിപ്പ് നൽകുമെന്ന് ന്യൂനപക്ഷക്ഷേമ മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 04712302090, 04712300523 നമ്പറുകളിൽ ബന്ധപ്പെടാം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )