
മാർച്ച് 31നകം എല്ലാ ബസുകളിലും കാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി
- കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾ എന്നിവയ്ക്ക് ഈ ഉത്തരവ് ബാധകം
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ബസുകളിലും മാർച്ച് 31നകം കാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവ്.കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾ എന്നിവയ്ക്ക് ഈ ഉത്തരവ് ബാധകമാണ്. ബസിന്റെ മുൻവശം, പിൻഭാഗം, ഉൾവശം കാണുന്ന രീതിയിൽ മൂന്ന് കാമറകൾ സ്ഥാപിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത് .

കൂടാതെ ഡ്രൈവർ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാം കാമറയും ഘടിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം ഓട്ടോറിക്ഷകളിൽ മീറ്റർ ഇടാതെയാണ് ഓടുന്നതെങ്കിൽ യാത്രയ്ക്ക് പണം നൽകേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കർ പതിപ്പിക്കണമെന്നും സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവിൽ പറയുന്നു.
CATEGORIES News