മാൾ ഗതാഗതം കുരുക്കില്ല- ലുലുവിന് കോഴിക്കോട്ട് മാസ്റ്റർ പ്ലാനുണ്ട്

മാൾ ഗതാഗതം കുരുക്കില്ല- ലുലുവിന് കോഴിക്കോട്ട് മാസ്റ്റർ പ്ലാനുണ്ട്

  • ഗതാഗതക്കുരുക്ക് മുന്നിൽ കണ്ട് ലുലു ഗ്രൂപ്പിന്റെ മാനേജ്‌മെൻ്റ് നടപടികൾ നേരത്തെ തുടങ്ങിയിരിയ്ക്കുകയാണ്

കോഴിക്കോട്:കോഴിക്കോട് ലുലു മാൾ തുറക്കാനിരിക്കെ ആശങ്കയുണർത്തുന്ന ഗതാഗത കുരുക്കിന് പരിഹാരം ഉണ്ടാവുമെന്ന് ലുലു ഗ്രുപ്പ് അധികൃതർ. മാൾ വരുമ്പോൾ നഗരത്തിൽ രൂപപ്പെടാൻ സാധ്യതയുള്ള ഗതാഗതക്കുരുക്ക് മുന്നിൽ കണ്ട് ലുലു ഗ്രൂപ്പിന്റെ മാനേജ്‌മെൻ്റ് നടപടികൾ നേരത്തെ തുടങ്ങിയിരിയ്ക്കുകയാണ്. ലുലു മാൾ വരുന്ന കോഴിക്കോട് മാങ്കാവിൽ ഗതാഗത കൂരുക്ക് രൂക്ഷമാകുമെന്നാണ് ആശങ്ക. ഏഴു മീറ്റർ വീതിയുള്ള ഇരട്ടപ്പാതയാണ് ഇവിടെയുള്ളത്. മാങ്കാവിലും പരിസരങ്ങളിലും റോഡ് വികസനം ഉൾപ്പടെയുള്ള പദ്ധതികളാണ് ലുലു ഗ്രൂപ്പ് അധികൃതർ സർക്കാരുമായി ബന്ധപ്പെട്ട് ഇപ്പോൾ ആലോചിക്കുന്നത്.

നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആന്റ് റിസർച്ച് സെൻ്റർ (നാറ്റ്പാക്) അധികൃതരുമായി ലുലു ഗ്രൂപ്പ് ഗതാഗത പരിഷ്‌കരണ പദ്ധതി ആസൂത്രണം ചെയ്‌തു വരികയാണ്.നാറ്റ്പാക് റിപ്പോർട്ട് തയ്യാറാക്കും. കോഴിക്കോട് മാങ്കാവിൽ ഗതാഗത കുരുക്ക് കുറക്കാൻ നാറ്റ്‌പാക് വിശദമായ പഠനം നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കുക. നിലവിൽ ഈ മേഖലയിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ എണ്ണം, തിരക്കേറിയ സമയം തുടങ്ങിയ കാര്യങ്ങൾ പഠിക്കും. മാങ്കാവ് ജംഗ്ഷൻ, മാങ്കാവ് ശ്‌മശാനം ജംഗ്ഷൻ, കോംട്രസ്റ്റ് കണ്ണാശുപത്രി ജംഗ്ഷൻ, ഗോവിന്ദപുരം, പിഎൻബി ജംഗ്ഷൻ തുടങ്ങിയ പ്രദേശങ്ങളിലെ ഗതാഗത സൗകര്യങ്ങളെ കുറിച്ച് പഠിക്കും.നിലവിലുള്ള സൗകര്യങ്ങളിൽ എങ്ങനെ ഗതാഗത കുരുക്ക് നിയന്ത്രിക്കാനാകും, കൂടുതലായി എന്തെല്ലാം സൗകര്യങ്ങൾ ഏർപ്പെടുത്തണം തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിൽ ഉണ്ടാകും. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ നൽകുന്ന നിർദേശങ്ങൾ ലുലു ഗ്രൂപ്പ് നടപ്പാക്കുമെന്നാണ് കോഴിക്കോട്ട്കാരുടെ പ്രതീക്ഷ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )