
മികച്ച കോളേജുകൾ: രാജ്യത്ത് രണ്ടാം സ്ഥാനം നേടി മഹാരാജാസ്
- മികച്ച സർക്കാർ സ്വയംഭരണ കോളേജുകളുടെ പട്ടികയിലാണ് രണ്ടാമതെത്തിയത്
എറണാകുളം: മഹാരാജാസ് കോളേജ് രാജ്യത്തെ ഏറ്റവും മികച്ച സർക്കാർ സ്വയംഭരണ കോളേജുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടി . ഡൽഹി ആസ്ഥാനമായുള്ള വിദ്യാഭ്യാസ മാസികയുടെ എഡ്യുക്കേഷണൽ വേൾഡ് ഇന്ത്യ കോളേജ് റാങ്കിങ്ങിലാണ് മഹാരാജാസ് ഇടംപിടിച്ചത്. കരിക്കുലം, വിദ്യാർഥികളുടെ പഠനനിലവാരം, അടിസ്ഥാന സൗകര്യ വികസനം, തൊഴിൽ ലഭ്യത, അധ്യാപകക്ഷേമം, വികസനം തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് മഹാരാജാസ് തിരഞ്ഞെടുക്കപ്പെട്ടിരിയ്ക്കുന്നത്.
എല്ലാ മേഖലയിലും മഹാരാജാസിന് 70 ശതമാനത്തിന് മുകളിൽ പോയിന്റ് നേടാനായി എന്നതും നേട്ടമായി . പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത് ഹൈദരാബാദ് ഗവ. ഡിഗ്രി വിമൻസ് കോളേജാണ്.
CATEGORIES News