
മികച്ച ചലച്ചിത്ര ഗ്രന്ഥം; അവാർഡ് ഏറ്റുവാങ്ങാൻ കിഷോര്‍ കുമാറില്ല
- ഒരു ഗേ പുരുഷന്റെ കണ്ണിലൂടെയുള്ള മലയാള സിനിമകളുടെ കാഴ്ചകളാണ് ഗ്രന്ഥം പറയുന്നത്
54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവേദിയിൽ മികച്ച ചലച്ചിത്ര ഗ്രന്ഥം അവാർഡ് പ്രഖ്യാപിച്ചപ്പോൾ വേദി മൗനമായി. കാരണം ആ പുസ്തകത്തിൻ്റെ രചയിതാവ് ഈ വാർത്ത കേൾക്കാൻ ഭൂമിയിലില്ല.ഡിസി ബുക്സ് പ്രസിദ്ധീകരിച്ച കിഷോര്‍ കുമാറിന്റെ ‘മഴവില്‍ കണ്ണിലൂടെ മലയാളസിനിമ’യാണ് പുരസ്കാരത്തിന് അർഹമായാത്.ഒരു ഗേ പുരുഷന്റെ കണ്ണിലൂടെയുള്ള മലയാള സിനിമകളുടെ കാഴ്ചകളാണ് മഴവില്‍ കണ്ണിലൂടെ മലയാളസിനിമ . മുതിർന്ന സംവിധായകൻ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെതിരഞ്ഞെടുത്തത്. മൗലികവും ന്യൂതനവുമായ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളിൽ മലയാള സിനിമയിൽ സംഭവിച്ച ഭാവുകത്വ പരിണാമങ്ങളെ സൂക്ഷമവും വിമർശനാത്മകവുമായി അപഗ്രഥിക്കുന്ന കൃതിയെന്ന് ജൂറി നിരീക്ഷിച്ചു.
ക്വീര്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കിഷോര്‍ കുമാറിനെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എല്‍ജിബിടി സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ക്വിരളയുടെ (Queerala) സ്ഥാപക മെമ്പറായിരുന്നു കിഷോര്‍ കുമാർ.
‘രണ്ടു പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍: മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും’ എന്നത് കിഷോര്‍ കുമാറിന്റെ മറ്റൊരു ഗ്രന്ഥമാണ്.