മിഠായിത്തെരുവ് രാത്രിയും തിളങ്ങും

മിഠായിത്തെരുവ് രാത്രിയും തിളങ്ങും

  • 12 വിളക്കുകൾ പുതുക്കി സ്ഥാപിച്ചു

കോഴിക്കോട്: മിഠായിത്തെരുവിലെ തെരുവ് വിളക്കുകൾ പുതുക്കി പണിതു. മിഠായിത്തെരുവിലെ മാറ്റിയ വിളക്കുകൾക്ക് പകരം 80 വാട്ടിൻ്റെ ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇന്നലെ പൂർത്തിയാക്കിയത്. തെരുവുവിളക്കുകളുടെ പരിപാലന ചുമതലയുള്ള കിയോണിക്സ് (കർണാടക സ്റ്റേറ്റ് ഇലക്ടട്രോണിക്സ് കോർപറേഷൻ) ആണ് ലൈറ്റുകൾ സ്ഥാപിച്ചത്. 12 പുതിയ വിളക്കുകളാണ് സ്ഥാപിച്ചത്.

ശനിയാഴ്ച സ്ഥാപിച്ചു തുടങ്ങിയ ലൈറ്റുകൾ ഇന്നലെയോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. കമാനത്തിന്റെ ഇരു സൈഡിലാണ് പുതിയ ലൈറ്റുകൾ സ്ഥാപിച്ചത്. കിഡ്സൺ കോർണർ, പി.എം. താജ് റോഡ് ജങ്ഷൻ, കോർട്ട് റോഡ് ജങ്ഷൻ, പാഴ്‌ി ടെമ്പിളിനു സമീപം, കോയൻകോ ജങ്ഷൻ, എം.പി റോ ഡ് ജങ്ഷൻ എന്നിവിടങ്ങളിലാണ് പുതിയ വിളക്ക് സ്ഥാപിച്ചിട്ടുള്ളത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )