
മിനി ട്രക്ക് മോഷ്ടിച്ച പ്രതി അറസ്റ്റിൽ
- കള്ളൻതോട് സ്വദേശി തത്തമ്മ പറമ്പിൽ റിയാസിനെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റുചെയ്തത്
കോഴിക്കോട്:ബീച്ചിൽനിന്ന് മിനി ട്രക്ക് മോഷ്ടിച്ചയാൾ പിടിയിൽ. കള്ളൻതോട് സ്വദേശി തത്തമ്മ പറമ്പിൽ റിയാസ്(33)നെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റുചെയ്തത്. മുക്കം സ്വദേശി റാഷിഖിന്റെ അശോക് ലെയ്ൻ്റ് ദോസ്ത് വാഹനം മോഷ്ടിച്ചത് തിങ്കളാഴ്ചയാണ്.

സിസിടിവി ദൃശ്യങ്ങളും വാഹനത്തിന്റെ ജിപിഎസ് ലൊക്കേഷനും പരിശോധിച്ചപ്പോൾ വാഹനം വയനാട് കാട്ടിക്കുളത്താണെന്ന് കണ്ടെത്തി. തുടർന്ന് അവിടുത്തെ പൊലീസിനെ വിവരം അറിയിച്ച് വാഹനം തടഞ്ഞുവെപ്പിക്കുകയും പിന്നീട് വെള്ളയിൽ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡി യിലെടുക്കുകയുമായിരുന്നു. എസ്ഐ സജി ഷിനോബ്, എസ്. സി.പി.ഒ സജിത്ത്, സിപിഒ ഷിജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസന്വേഷിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
CATEGORIES News