
മുകേഷ് ഉൾപ്പെടെ നടന്മാർക്കെതിരായ പീഡന പരാതി പിൻവലിക്കില്ലെന്ന് നടി
കൊച്ചി: മുകേഷ് ഉൾപ്പെടെ നടന്മാർക്കെതിരായ പീഡന പരാതി പിൻവലിക്കില്ലെന്ന് ആലുവ സ്വദേശിയായ നടി.അന്വേഷണവുമായി സഹകരിക്കുമെന്നും തനിക്കെതിരായ പോക്സോ കേസ് നിയമപരമായി നേരിടുമെന്നും നടി മീഡിയവണിനോട് പറഞ്ഞു. ഡബ്ല്യൂസിസി പോലും തനിക്കൊപ്പം നിന്നില്ലെന്നും നടി ആരോപിച്ചു. നടൻ മുകേഷ് ഉൾപ്പെടെയുള്ളവർക്കെതിരായ പൊലീസ് അന്വേഷണം അവസാനഘട്ടത്തിൽ എത്തി നിൽക്കെയായിരുന്നു ഇക്കഴിഞ്ഞ ദിവസം കേസിൽ നിന്ന് പിന്മാറുന്നുവെന്ന് നടി പ്രഖ്യാപിച്ചത്. തനിക്കെതിരെ ബന്ധുവായ പെൺകുട്ടി നൽകിയ പോക്സോ കേസ് വ്യാജം ആണെന്നും ഇതിൻ്റെ അന്വേഷണം അട്ടിമറിക്കപ്പെട്ടു എന്നും ആരോപിച്ചായിരുന്നു പരാതി പിൻവലിക്കാനുള്ള നടിയുടെ തീരുമാനം.
CATEGORIES News