
മുക്കം കാരശ്ശേരിയിൽ കർഷകന് സൂര്യതാപമേറ്റു
- മുക്കം കാരശ്ശേരി ഭാഗങ്ങളിൽ ഉയർന്ന താപമാണ് അനുഭവപ്പെടുന്നത്
കോഴിക്കോട്:ജില്ലയിൽ ചൂട് കൂടി വരുന്ന സാഹചര്യത്തിൽ കർഷകന് സൂര്യതാപമേറ്റു. മുക്കം കാരശ്ശേരി ആനയാംകുന്ന് സ്വദേശി കൃഷ്ണവിലാസത്തിൽ സുരേഷിനാണ് സൂര്യതാപമേറ്റത്.വാഴത്തോട്ടത്തിൽ ജോലി കഴിഞ്ഞ് വരുമ്പോഴാണ് സൂര്യാഘാതമേറ്റത്. തിങ്കളാഴ്ച ഉച്ചയോടെ കഴുത്തിൽ നീറ്റൽ അനുഭവപ്പെട്ടതിനെത്തുടർന്ന് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടുകയായിരുന്നു.

മുക്കം കാരശ്ശേരി ഭാഗങ്ങളിൽ കുറച്ചുദിവസങ്ങളായി ഉയർന്ന താപമാണ് അനുഭവപ്പെടുന്നത്. വൈകുന്നേരം നാലുമണിക്ക് മുമ്പായി പുറത്ത് ഇറങ്ങരുതെന്ന് ആരോഗ്യപ്രവർത്തകർ നിർദ്ദേശം നൽകി.
CATEGORIES News
