
മുക്കം നഗരസഭയിൽ അവിശ്വാസപ്രമേയ ചർച്ചക്കിടെ സംഘർഷം
- സംഘർഷം നിയന്ത്രിക്കാൻ പോലീസ് ലാത്തി വീശി
മുക്കം: പെരുമ്പടപ്പിൽ വിദേശ മദ്യശാലക്ക് അനുമതി നൽകിയ വിഷയത്തിൽ നഗരസഭ ചെയർമാനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്നതിനിടെ സംഘർഷം. ഭരണപക്ഷത്തെ താങ്ങി നിർത്തിയിരുന്ന ലീഗ് വിമതൻ അബ്ദുൽ മജീദ് പോലീസ് സംരക്ഷണത്തോടെ എത്തിയപ്പോൾ ഇടതുമുന്നണി പ്രവർത്തകർ തടയുകയായിരുന്നു.

ഇതോടെ പോലീസ് ലാത്തി വീശി. ഏറെ നേരം ഇടപെട്ടാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. സംഘർഷത്തിൽ മജീദിന് പരിക്കേറ്റു. 33 അംഗ ഭരണ സമിതിയിൽ 17 പേർ എത്താതിരുന്നതോടെ ക്വാറം തികയാതെ യോഗം അവസാനിപ്പിക്കുകയും അവിശ്വാസ പ്രമേയം പരാജയപ്പെടുകയായിരുന്നു. 15 യുഡിഎഫ് അംഗങ്ങളിൽ 14 അംഗങ്ങളും ലീഗ് വിമതൻ അബ്ദുൽ മജീദുമാണ് പങ്കെടുത്തത്. ബിജെപി അംഗങ്ങൾ വിട്ടുനിന്നതാണ് അവിശ്വാസ പ്രമേയം പരാജയപ്പെടാൻ കാരണമായത്.
CATEGORIES News