
മുക്കത്തുനിന്ന് കാണാതായ പെൺകുട്ടി പീഡനത്തിന് ഇരയായി
- പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട്: മുക്കത്ത് നിന്നും കാണാതായ 14കാരി പീഡനത്തിന് ഇരയായതായി കണ്ടെത്തൽ. തിരുവമ്പാടി സ്വദേശി ബഷീർ എന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്. ബഷീറിനെ മുക്കം പൊലീസ് അറസ്റ്റ് ചെയ്‌തു
കാണാതായ കുട്ടിയെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തിയിരുന്നു. കേസിൽ മൊഴിയെടുക്കവെയാണ് പീഡനവിവരം അറിയുന്നത്. കുട്ടിയെ കൊണ്ടുപോയ ഇടുക്കി പീരുമേട് സ്വദേശി അജയ് യെഅറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്.
പെൺകുട്ടിയെ ഇന്നലെയാണ് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് കണ്ടെത്തിയത്. തുടർന്ന് മുക്കം പൊലീസെത്തി നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
CATEGORIES News