
മുക്കാളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം
- രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
വടകര: ദേശീയപാതയിൽ മുക്കാളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കാർ ഓടിച്ച തലശ്ശേരി സ്വദേശി പ്രണവം നിവാസിൽ ജുബിൻ (38), യാത്രക്കാരൻ ന്യൂമാഹിയിലെ കളത്തിൽ ഷിജിൽ (40) എന്നിവരാണ് മരിച്ചത്. അമേരിക്കയിൽ നിന്നെത്തിയ ഷിജിലിനെയും കൂട്ടി കോഴിക്കോട് വിമാനത്താവളത്തിൽനിന്നും ന്യൂമാഹിയിലേക്ക് പോകുന്നതിനിടെയാണ് മുക്കാളി ടെലഫോൺ എക്‌സ്‌ചേഞ്ചിനു സമീപം ബുധനാഴ്ച രാവിലെയാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ കാറിനുള്ളിൽ കുടുങ്ങിയ ജുബിനെ വടകരയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനം പൊളിച്ചാണ് പുറത്തെടുത്തത്. ഷിജിൽ പുറത്തേക്ക് തെറിച്ചുവീണു. രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
CATEGORIES News