മുക്കാളി അടിപ്പാത; ജനകീയസമരം അവസാനിപ്പിച്ചു

മുക്കാളി അടിപ്പാത; ജനകീയസമരം അവസാനിപ്പിച്ചു

  • കളക്ടറുടെ ചേംബറിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ വഴി പുനഃസ്ഥാപിക്കാമെന്ന തീരുമാനത്തിലാണ് സമരം അവസാനിപ്പിച്ചത്

ഒഞ്ചിയം: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇല്ലാതെയായ മുക്കാളി അടിപ്പാത പുനഃസ്ഥാപിക്കാൻവേണ്ടി 77 ദിവസമായി നടക്കുന്ന ജനകീയസമരം അവസാനിപ്പിച്ചു.കളക്ടറുടെ ചേംബറിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ വഴി പുനഃസ്ഥാപിക്കാമെന്ന തീരുമാനത്തിലാണ് സമരം അവസാനി പ്പിച്ചത്.

പൊതുയോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഗിരിജ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം നിഷ പുത്തൻ പുരയിൽ, ഹാരിസ് മുക്കാളി, ടി.സി. തിലകൻ എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus (0 )