മുഖം മിനുക്കാൻ വടകര                     റെയിൽവേ സ്റ്റേഷൻ

മുഖം മിനുക്കാൻ വടകര റെയിൽവേ സ്റ്റേഷൻ

  • 21.66 കോടി രൂപയുടെ വികസനമാണ് വടകര റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കുന്നത്

വടകര: അമൃത് ഭാരത് പദ്ധതിയിൽ വികസിപ്പിക്കുന്ന വടകര റെയിൽവേ സ്റ്റേഷൻ അടിമുടി മാറുന്നു. 21.66 കോടി രൂപയുടെ വികസന മാണ് വടകര റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കുന്നത്. റെയിൽവേ സ്റ്റേഷന്റെ മുൻ ഭാഗം പൊളിച്ചുമാറ്റി കേരളീയ ശൈലിയിൽ പുനർനിർമിക്കുന്ന പ്രവൃത്തി അവസാന ഘട്ടത്തിലാണ്.
യാത്രക്കാർക്കുള്ള കാത്തിരിപ്പുമുറികൾ, ശൗചാലയം, യാത്രക്കാർക്കുള്ള റിസർവേഷൻ സംവിധാനം തുടങ്ങിയവയുടെ പ്രവൃത്തി നടന്നുവരുകയാണ്.

പ്ലാറ്റ്ഫോം ഉയർത്തുന്ന പ്രവൃത്തിയും നടന്നുവരുകയാണ്. റെയിൽവേ സ്റ്റേഷനിൽ പുതുതായി പതിനായിരം ചതുരശ്രമീറ്ററിൽ പാർക്കിങ് സ്ഥലമാണ് ഒരുങ്ങുന്നത്. രണ്ട് തട്ടുകളിലായാണ് പൂർത്തീകരിക്കുന്നത്. ‌സ്റ്റേഷനിലെത്തുന്ന മുഴുവൻ വാഹന ങ്ങളും ഉൾക്കൊള്ളാൻ കഴിയുന്നതരത്തിലാണ് നിർമാണം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )