മുഖം മുഴുവൻ വ്യക്തമാകുന്ന ഫോട്ടോയ്ക്ക് മാത്രം അംഗീകാരമെന്ന് ആധാർ അതോറിറ്റി

മുഖം മുഴുവൻ വ്യക്തമാകുന്ന ഫോട്ടോയ്ക്ക് മാത്രം അംഗീകാരമെന്ന് ആധാർ അതോറിറ്റി

  • ചട്ടലംഘനമുണ്ടായാൽ ആധാർ ഓപ്പറേറ്റർക്ക് പിഴയും സസ്പെൻഷനും

രാജ്യത്തെ ആധാർ സേവനങ്ങൾ ലഭിക്കുന്നതിന് അപേക്ഷിക്കുന്നവരുടെ ഫോട്ടോ എടുക്കുന്നതിനുള്ള നിർദേശങ്ങൾ ആധാർ അതോറിറ്റി (യുഐഡിഎഐ) കർശനമാക്കി. മുഖം മുഴുവൻ വ്യക്തമാകുന്ന തരത്തിലുള്ള ഫോട്ടോകൾക്കു മാത്രമേ ഇനി അംഗീകാരം നൽകുകയുള്ളൂ. ചെവി, മുഖം എന്നിവ വ്യക്തമായി കാണുന്ന വിധത്തിലുള്ള ഫോട്ടോ എടുക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി.

ശിരോവസ്ത്രം, തലപ്പാവ്, തൊപ്പി എന്നിവ ധരിച്ചു ഫോട്ടോ എടുക്കുമ്പോൾ നെറ്റി, ചെവി എന്നിവ വ്യക്തമായി കാണുന്നതിനു പരിമിതി നേരിട്ടിരുന്നുവെന്നും അതോറിറ്റി പറയുന്നു. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ക്രമക്കേടുകളും തടയുന്നതിനാണ് ആധാർ അതോറിറ്റി കർശന ഉപാധികൾ കൊണ്ടുവന്നത്. അപേക്ഷകരോട് ഇക്കാര്യങ്ങൾ വിശദീകരിക്കണമെന്നും ചട്ടലംഘനമുണ്ടായാൽ ആധാർ ഓപ്പറേറ്റർക്ക് പിഴയും സസ്പെൻഷനും നൽകുമെന്നും അതോറിറ്റി അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )