
മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ രൂക്ഷ വിമർശനവുമായി പി.വി.അൻവർ എംഎൽഎ
- തന്റെ ആരോപണങ്ങളിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തെയും പിവി അൻവർ പരിഹസിച്ചു
മലപ്പുറം: മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ വാർത്താസമ്മേളനത്തിൽ രൂക്ഷ വിമർശനം നടത്തി പി. വി. അൻവർ എംഎൽഎ. പരസ്യപ്രസ്താവന പാടില്ലെന്ന പാർട്ടി നിർദേശം ലംഘിച്ചുകൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് പി. വി. അൻവർ തുറന്നടിച്ചത്. കേരളത്തിലെ പൊതുസമൂഹത്തിന് മുന്നിൽ ഇങ്ങനെ രണ്ടാമതും പാർട്ടിയുടെ അഭ്യർത്ഥന മാനിച്ച് പൊതുപ്രസ്താവനകൾ താത്കാലികമായി അവസാനിപ്പിച്ചതായിരുന്നുവെന്ന് പി വി അൻവർ പറഞ്ഞു. അന്വേഷണ റിപ്പോർട്ട് വന്നശേഷമേ പ്രതികരിക്കുകയുള്ളുവെന്ന് പറഞ്ഞിരുന്നു. പാർട്ടിയുടെ അഭ്യർത്ഥനയിൽ പറഞ്ഞത് ആരോപണങ്ങളിൽ അന്വേഷണം ഉണ്ടാകുമെന്നമാണ്. എന്നാൽ, കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നത്.
മരം മുറിയുമായി ബന്ധപ്പെട്ട് പരാതി പൊലീസ് ശരിയായിട്ടല്ല അന്വേഷിക്കുന്നത്. മുറിച്ച മരം ലേലത്തിലെടുത്ത കുഞ്ഞുമുഹമ്മദുമായി സംസാരിച്ചപ്പോൾ ഫോട്ടോയിലുള്ള മരത്തിന്റെ തടി കിട്ടിയെന്ന് പറയാനാകില്ല. തന്നെ നേരിട്ട് കൊണ്ടുപോയാൽ മുറിച്ച മരം കാണിച്ചുതരാമെന്നാണ് അയാൾ പറഞ്ഞത്. എന്നാൽ, അതിന് ഇതുവരെ എസ്പിയുടെ ക്യാമ്പ് ഓഫീസിൽ പ്രവേശിപ്പിച്ചിട്ടില്ല.

188ഓളം കേസുകൾ സ്വർണക്കടത്ത് കേസുകളാണ് കരിപ്പൂർ പൊലീസ് രജിസ്റ്റർ ചെയ്തത്. ഈ 188 കേസുകളിൽ 28 പേരെങ്കിലും ബന്ധപ്പെട്ടാൽ സത്യാവസ്ഥ പുറത്തുവരും. സ്വർണം കടത്തലും പൊട്ടിക്കലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊലീസ് അന്വേഷിച്ചാൽ കൃത്യമായി വിവരം കിട്ടുമെന്ന് പറഞ്ഞു. ഈ നിമിഷം വരെ അത്തരമൊരു അന്വേഷണം നടന്നിട്ടില്ല.
പാർട്ടി എന്നിൽനിന്ന് സത്യസന്ധമായി നടക്കുമെന്ന ഉറപ്പ്പാടെ ലംഘിക്കപ്പെട്ടു. സ്വർണം പൊട്ടിക്കൽ ആരോപണത്തിൽ മുഖ്യമന്ത്രി നൽകിയ മറുപടി വലിയ ചിരിയായിരുന്നു. കള്ളക്കടത്തുകാരെ മഹത്വവത്കരിക്കരിക്കാനുള്ള ശ്രമമാണ് താൻ നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അത്രത്തോളം അദ്ദേഹം കടന്ന് പറയേണ്ടിയിരുന്നില്ലെന്നും പി വി അൻവർ പറഞ്ഞു.
തന്റെ ആരോപണങ്ങളിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തെയും അൻവർ പരിഹസിച്ചു. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ച രീതി തെറ്റാണെന്ന് പി വി അൻവർ പറഞ്ഞു.