മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

  • വിഷയം ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി സഭയിൽ അറിയിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം. സ്വർണക്കടത്ത് പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന ദേശീയ മാധ്യമ വാർത്ത സംസ്ഥാനത്തിന് അപമാനകരമായ സാഹചര്യം സൃഷ്ടിച്ചുവെന്ന് പ്രതിപക്ഷം നോട്ടീസിൽ പറഞ്ഞു.

വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകി സണ്ണി ജോസഫ് എംഎൽഎയാണ് നോട്ടീസ് നൽകിയത്.വിഷയം ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി സഭയിൽ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )